അജ്മാനില്‍ അഗ്നിബാധ; അമ്മയും മക്കളുമടക്കം ആറ് പേര്‍ വെന്തുമരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജ്മാനില്‍ അഗ്നിബാധ; അമ്മയും മക്കളുമടക്കം ആറ് പേര്‍ വെന്തുമരിച്ചു
അജ്മാന്‍: അജ്മാനില്‍ വില്ലയിലുണ്ടായ അഗ്നിബാധയില്‍ അമ്മയും മക്കളുമടക്കം ആറ് പേര്‍ വെന്തുമരിച്ചു. രണ്ട് വീട്ടുജോലിക്കാരായ സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടും.

ചൊവ്വാഴ്ച രാവിലെയാണ്‌ അജ്മാനിലെ അല്‍ ഹമിദിയയിലെ വില്ലയില്‍ തീപടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്‌ അപകടകാരണം. അമ്മയും മൂന്ന്‌ പെണ്‍കുട്ടികളുമാണ്‌ മരിച്ചത്. മരിച്ച സ്ത്രീയുടെ മകനെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെയാണ്‌ ഈ സ്ത്രീയുടെ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. 

അഗ്നി പടര്‍ന്നുപിടിക്കുന്നതിനിടെ ഇവര്‍ സഹായത്തിനായി പോലീസിന്റെ സഹായം തേടിയെങ്കിലും പോലീസ് സ്ഥലത്തെത്തിചേരുന്നതിനുമുന്‍പേ അപകടം സംഭവിച്ചിരുന്നു.

English Summery
Four members of an Emirati family and their two housemaids died in a villa blaze in Ajman, UAE, on Tuesday morning.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia