ഛത്തീസ്ഗഡ്‌ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ 12നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഛത്തീസ്ഗഡ്‌ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ 12നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ആഴ്ച നടന്ന മാവോയിസ്റ്റും സുരക്ഷാ സേനയും തമ്മിലുള്ള എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്ന്‌ റിപോര്‍ട്ട്.

ജൂണ്‍ 29ന്‌ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച്‌ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാനായി കവാശി ലാക്മയുടെ നേതൃത്വത്തില്‍ 13 അംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഈ കമ്മിറ്റിയാണ്‌ ഏറ്റുമുട്ടലില്‍ മരിച്ച ഗ്രാമീണരില്‍ ആറ്‌ പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന്‌ കണ്ടെത്തിയത്. 

ഏറ്റുമുട്ടലില്‍ ആരുടെ ഭാഗത്ത് നിന്നാണ്‌ ആദ്യം വെടിവെപ്പുണ്ടായതെന്ന്‌ ഇപ്പോഴും വ്യക്തമല്ല. അതേസമയം മാവോയിസ്റ്റുകള്‍ക്കും സുരക്ഷാസേനയ്ക്കും ഇടയില്‍ പെട്ട് പോയ നിരപരാധികളായ ഗ്രാമീണരാണ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന്‌ റിപോര്‍ട്ട് വ്യക്തമാക്കുന്നു. 

12നും 16നും ഇടയില്‍ പ്രായമുള്ള ആറ്‌ കുട്ടികളാണ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നും റിപോര്‍ട്ടുണ്ട്. കമ്മിറ്റി റിപോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തി.

English Summery
New Delhi: An preliminary report from the Chhattisgarh Congress claims that at least six minors were killed in the anti-Maoist operation last week.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia