പാക്കിസ്ഥാനില്‍ ആക്രമണങ്ങളില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാക്കിസ്ഥാനില്‍ ആക്രമണങ്ങളില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വിവിധ മേഖലകളിലുണ്ടായ വ്യത്യസ്ത ആക്രമങ്ങളില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പ്രതിനിധിയും ഉള്‍പ്പെടും.

ശനിയാഴ്ച വാഹനത്തില്‍ സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ഫെഡറലി അഡ്മിനിസ്റ്റേഡ് ട്രൈബല്‍ ഏരിയാസ് (എഫ്.എ.റ്റി.എ) എന്ന സംഘടനയുടെ കാര്യാലയത്തിലേയ്ക്ക് വാഹനമോടിച്ച് കയറ്റി സ്ഫോടനം നടത്തി. സ്ഫോടനത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ബാക്കി നാലുപേര്‍ തീവ്രവാദികളാണ്‌. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. സ്കൂളില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങിയ കുട്ടികളാണ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ഭീകരവാദി സംഘടനകള്‍ തമ്മിലുള്ള സംഘട്ടനമായാണ്‌ അധികൃതര്‍ ഈ ആക്രമണത്തെ വിലയിരുത്തുന്നത്. മൗലാന നബി ഹഫ്നി എന്നയാളാണ്‌ എഫ്.എ.റ്റി.എയുടെ നേതാവ്. ഹഫിസ് സയൂര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘടനയാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ ആരോപണം.

English Summery
Islamabad: At least 26 people, including six children and a polio eradication worker with the World Health Organisation (WHO), were killed in separate attacks launched by militants across Pakistan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia