അനധികൃതമായി മൃതദേഹം മറവ് ചെയ്ത ആറ് പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദെയ്ദ്: അനധികൃതമായി ഇന്ത്യക്കാരന്റെ മൃതദേഹം മറവ് ചെയ്ത ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആറ് പേരും നിര്‍മ്മാണ തൊഴിലാളികളാണ്. ഉറങ്ങുന്നതിനിടയില്‍ ജനറേറ്ററില്‍ നിന്നും വമിച്ച പുക ശ്വസിച്ച് മരിച്ച യുവാവിനെയാണ് അധികൃതരെ അറിയിക്കാതെ സുഹൃത്തുക്കള്‍ മറവ് ചെയ്തത്.

അതേസമയം മരിച്ച യുവാവ് അനധികൃത താമസക്കാരനായതുകൊണ്ടാണ് അധികൃതരെ അറിയിക്കാതിരുന്നതെന്ന് യുവാക്കള്‍ പോലീസില്‍ മൊഴി നല്‍കി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപത്തുതന്നെയാണ് യുവാവിനെ സുഹൃത്തുക്കള്‍ മറവ് ചെയ്തത്.

ജോലിക്കിടയില്‍ മണ്ണിനടിയില്‍ രക്തം കണ്ടതിനെതുടര്‍ന്ന് ഒരു തൊഴിലാളിയാണ് പോലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. 2008ല്‍ തൊഴിലുടമയുടെ കീഴില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ സുഹൃത്തുക്കള്‍ കമ്പനിയില്‍ ജോലി നല്‍കുകയായിരുന്നു.
അനധികൃതമായി മൃതദേഹം മറവ് ചെയ്ത ആറ് പേര്‍ അറസ്റ്റില്‍

SUMMARY: Police in Dhaid arrested six Asian construction workers on charges of burying an Indian colleague at the site without permission from the authorities after the victim suffocated to death by engine smoke while asleep.

Keywords: Gulf news, Police, Dhaid, Arrested, Six, Asian construction workers, Charges, Burying, Indian colleague, Site, Without, Permission, Authorities, Victim, Suffocated, Death, Engine smoke, Asleep.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia