തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് 54 പേര്‍ വെന്തുമരിച്ചു

 


തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് 54 പേര്‍ വെന്തുമരിച്ചു
ചെന്നൈ: ശിവകാശിക്ക് സമീപം മുതലിപെട്ടിയില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് 54 പേര്‍ വെന്തുമരിച്ചു. 75ലേറെ പേര്‍ക്ക് പൊള്ളലേറ്റതായാണ്‌ പ്രാഥമിക വിവരം. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ വര്‍ദ്ധിക്കാനാണ്‌ സാധ്യത. 300ലധികം പേര്‍ അപകടം നടക്കുമ്പോള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. ഓം ശിവശക്തി പടക്കനിര്‍മ്മാണശാലയിലാണ്‌ അപകടമുണ്ടായത്.

തീപടര്‍ന്നുപിടിക്കുന്നതിനിടയില്‍ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതാണ്‌ മരണസംഖ്യ കുറയാന്‍ ഇടയാക്കിയത്. ഫാക്ടറിയില്‍ പടക്കം സൂക്ഷിച്ചിരുന്ന 60 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. പടക്കം നിര്‍മ്മിക്കാനുപയോഗിക്കുന്ന രാസവസ്തുക്കളും അഗ്നിക്കിരയായി. 200 അടി വരെ വ്യാപ്തിയിലാണ്‌ അഗ്നി പടര്‍ന്നത്. ആകെയുള്ള മൂന്ന്‌ ഗോഡൗണില്‍ രണ്ടെണ്ണവും കത്തിനശിച്ചു.

പത്ത് അഗ്നിശമന സേനാ യൂണിറ്റുകള്‍ അപകടസ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്‌. ഫാക്ടറിയും പരിസരയും കനത്ത പുക മൂടി അവ്യക്തമായ നിലയിലാണ്‌. തീപിടുത്തമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞും ഫാക്ടറിക്കകത്തുനിന്നും സ്ഫോടനങ്ങള്‍ നടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് താമസം നേരിടുന്നുണ്ട്. പരിക്കേറ്റവരെ മധുരയിലും വിരുദ്ധനഗറിലെ ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശിവകാശിയിലെ പടക്കനിര്‍മ്മാണശാലകള്‍ കേന്ദ്രീകരിച്ച് ബാലവേല വ്യാപകമായതിനാല്‍ ഫാക്ടറിക്കകത്ത് കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

SUMMERY: Chennai: Thirty one people are killed and at least 75 have been injured in a huge fire at a fire-crackers factory in Mudalipetti, near Sivakasi, in Tamil Nadu.

Keywords: National, Obituary, Accidental death, Tamilnadu, Crackers factory, Sivakashi, Mudalipetty, Deepavali, Burnt to death, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia