SWISS-TOWER 24/07/2023

ഷാര്‍ജ: വിഷവാതകം ശ്വസിച്ച് 3 തൊഴിലാളികള്‍ മരിച്ചു

 


ഷാര്‍ജ: വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അബു ഷാഗറയിലെ കാര്‍ പോളീഷിംഗ് ഷോപ്പിലാണ് അപകടമുണ്ടായത്. സംഭവത്തെതുടര്‍ന്ന് പോലീസ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഫോണ്‍ കോള്‍ ലഭിച്ചതിനെതുടര്‍ന്ന് ഷോപ്പിലെത്തിയ ദുരന്തനിവാരണ വിഭാഗത്തിന് അതീവ ഗുരുതരാവസ്ഥയിലായ തൊഴിലാളികളെയാണ് കാണാനായത്. ഇവരെ അല്‍ കുവൈത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാര്‍ജ: വിഷവാതകം ശ്വസിച്ച് 3 തൊഴിലാളികള്‍ മരിച്ചുമരിച്ചവരില്‍ രണ്ട് പേര്‍ ബംഗ്ലാദേശ് പൗരന്മാരും ഒരാള്‍ ഈജിപ്ഷ്യനുമാണ്. ഇവരുടെ മൃതദേഹം പോലീസ് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി. യാതൊരു സുരക്ഷ മുന്‍ കരുതലും കൂടാതെയാണ് തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്‌ക് പോലുള്ളവ ഉപയോഗിക്കണമെന്നത് നിര്‍ബന്ധമാണ്‍്.

SUMMARY: Sharjah: Three workers died on Tuesday after breathing in toxic fumes, a Sharjah Police official told Gulf News.

Keywords: Gulf, UAE, Sharjah, Obituary, Toxic gas, Workers, Car polishing Shop,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia