താലിബാന്‍ ഭീകരര്‍ ഏഴ് പാക് സൈനീകരെ തലയറുത്ത് കൊന്നു

 


താലിബാന്‍ ഭീകരര്‍ ഏഴ് പാക് സൈനീകരെ തലയറുത്ത് കൊന്നു
പെഷ്‌വാര്‍: താലിബാന്‍ ഭീകരര്‍ ഏഴ് പാക് സൈനീകരെ തലയറുത്ത് കൊലപ്പെടുത്തിയതായി അധികൃതര്‍. 

ഞായറാഴ്ച പാക് സൈനീകരും താലിബാന്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ ആറ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനിടയില്‍ 11 സൈനീകരെ കാണാതായിരുന്നു. ഇവരില്‍ ഏഴുപേരെയാണ്‌ ഭീകരര്‍ വധിച്ചത്. 

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ പട്രോള്‍ നടത്തുകയായിരുന്ന സൈനീകരാണ്‌ ക്രൂരമായി വധിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയിട്ടില്ല. എന്നാല്‍ സൈനീകര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.

English Summery
Seven Pak soldiers beheaded by Taliban militants 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia