പാക്കിസ്ഥാനില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവും അംഗരക്ഷകരും വെടിയേറ്റ് മരിച്ചു

 


ADVERTISEMENT

പാക്കിസ്ഥാനില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവും അംഗരക്ഷകരും വെടിയേറ്റ് മരിച്ചു
ലാഹോര്‍: പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും അംഗരക്ഷകരും വെടിയേറ്റ് മരിച്ചു. പി.എം.എല്ക്യു പാര്‍ട്ടി നേതാവ് ചൗധരി മുഹമ്മദ് തുഫൈല്‍, രണ്ട് അംഗരക്ഷകര്‍ എന്നിവരാണ്‌ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ്‌ സംഭവം നടന്നത്.

പി.എം.എല്‍-ക്യുവിന്റെ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു ചൗധരി മുഹമ്മദ് തുഫൈല്‍. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കാറില്‍ വരികയായിരുന്ന ചൗധരിയെ ഗുജറാത്ത് സിറ്റിയില്‍ വച്ച്‌ ബൈക്കിലെത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ചൗധരിയും അംഗരക്ഷകരും കൊല്ലപ്പെട്ടു. 

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. അംഗരക്ഷകരുടെ മൃതദേഹം അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി.

SUMMERY: Lahore: A senior leader of the PML-Q party and his bodyguard were shot dead by unidentified gunmen in Pakistan's Punjab province today, police said.

Keywords: Lahore, Pakistan, World, Obituary, Shot dead, Punjab province, Political leader, Body guards, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia