പാപ്പിനിശേരി പിലാത്തറ റോഡിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.
● ഗുരുതരമായി പരുക്കേറ്റ വിനീരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
● മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) പാപ്പിനിശേരി -പിലാത്തറ കെ എസ് ടി പി റോഡിൽ കാറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. ചെറുതാഴം അമ്പലം റോഡിലാണ് ദാരുണമായ അപകടം നടന്നത്. അതിയടം മണ്ട്യൻ രവി - സുഭന ദമ്പതികളുടെ മകൻ കെ. വിനീരജാ (25) ണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് കെ എസ് ടി പി റോഡിൽ അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിൻ്റെ ബോണറ്റും തകർന്നു.
ഗുരുതരമായി പരുക്കേറ്റ വിനീരജിനെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. യുവാവിൻ്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: 25-year-old scooter rider dies after a car hits his scooter on Pappinissery-Pilathara road.
#RoadAccident #KannurNews #Pappinissery #FatalAccident #KeralaNews #RoadSafety
