കൊറോണ വൈറസ്: സൗദിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: സാര്‍സിന് സമാനമായ കൊറോണ വൈറസിന്റെ പിടിയില്‍ അകപ്പെട്ട് സൗദിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. സൗദി ആരോഗ്യമന്ത്രി അബ്ദുല്ല അല്‍ റാബീയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ്‌സെപ്റ്റംബര്‍ മാസങ്ങളില്‍ 24 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 15 പേര്‍ മരണത്തിന് കീഴടങ്ങി റാബീ പറഞ്ഞു. സൗദിയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് 11 പേര്‍ മരിച്ചെന്നായിരുന്നു വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നേരത്തേ അറിയിച്ചിരുന്നത്.

ഇതിനിടെ മൂന്ന് പേര്‍ വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയതായും റിപോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ 2012ലാണ് കൊറോണ വൈറസ് ബാധ ആദ്യമായി റിപോര്‍ട്ട് ചെയ്തത്. 34 കേസുകളാണ് ലോകവ്യാപകമായി ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 18 പേര്‍ മരണത്തിന് കീഴടങ്ങി. സൗദി അറേബ്യയിലാണ് കൊറോണ വൈറസ് പിടിമുറുക്കിയിട്ടുള്ളത്. ജോര്‍ദ്ദാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിടങ്ങളില്‍ നിന്നും വൈറസ് ബാധ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
കൊറോണ വൈറസ്: സൗദിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി

SUMMARY: Riyadh: Fifteen people in Saudi Arabia have died from a Sars-like virus out of 24 people who contracted it since last August, Health Minister Abdullah Al Rabie said on Sunday.

Keywords: Gulf news, Riyadh, Fifteen people, Saudi Arabia, Died, Sars-like virus, 24 people, Contracted, Last August, Health Minister, Abdullah Al Rabie, Sunday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia