അല്‍ ഐനില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അല്‍ ഐന്‍: നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. സഫരാണ ജില്ലയിലെ ഖബൈസി പ്രദേശത്താണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. നിര്‍മ്മാണകമ്പനിയിലെ തൊഴിലാളികളാണ് പോലീസില്‍ വിവരമറിയിച്ചതെന്ന് പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമദ് അജ്‌ലന്‍ അല്‍ അമീമി പറഞ്ഞു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ തൊഴിലാളികളുടെ ദേഹത്തേയ്ക്ക് മണല്‍തിട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍, എമര്‍ജന്‍സി ടീമംഗങ്ങള്‍ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും ഫലമുണ്ടായില്ല. തൊഴിലാളികളുടെ മൃതദേഹങ്ങളാണ് തിരച്ചില്‍ നടത്തിയവര്‍ക്ക് ലഭിച്ചത്.

നിര്‍മ്മാണകമ്പനികള്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേണല്‍ മുഹമ്മദ് ഇബ്രാഹീം അല്‍ അമേരി ആവശ്യപ്പെട്ടു. ഇന്ത്യാക്കാര്‍ ഏത് സംസ്ഥാനക്കാരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
അല്‍ ഐനില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

SUMMARY: Two Asians have died after a sanitation project in the Zafarana district, Khabaisi area of Al Ain, collapsed on Tuesday evening.

Keywords: Gulf news, Obituary, Two Asians, Died, Sanitation project, Zafarana district, Khabaisi, Al Ain, Collapsed, Tuesday, Brigadier Hamad Ajlan Al Amimi, Director of the Police Directorate of Al Ain,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia