Obituary | ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു

 
Gujarat riots survivor and legal crusader Zakia Jafri dies at 86
Gujarat riots survivor and legal crusader Zakia Jafri dies at 86

Photo Credit: X/Mohammed Zubair

● മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ആണ് മരണവാര്‍ത്ത എക്‌സില്‍ പങ്കുവച്ചത്.
● കൊല്ലപ്പെട്ടവരുടെ നീതിയ്ക്കായി 2006 മുതൽ ദീര്‍ഘകാലം പോരാട്ടം നടത്തി.
● സാകിയയുടെ ഭര്‍ത്താവ് ഇഹ്‌സാന്‍ ജാഫ്രി, ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.
● 2023 വരെ സാകിയ, ഗുല്ബര്‍ഗ് സൊസൈറ്റിയിലെ തന്‍റെ വീട്ടില്‍ സന്ദര്‍ശിക്കുകയും പോരാട്ടം തുടരുകയും ചെയ്തിരുന്നു.

അഹമ്മദാബാദ്: (KVARTHA) ഗുജറാത്തിലെ കലാപത്തില്‍ കൊല്ലപ്പെട്ട ഇരകള്‍ക്കുവേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി (86) അന്തരിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ്. വാര്‍ധക്യസഹജമായ ആസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ആണ് മരണവാര്‍ത്ത എക്‌സില്‍ പങ്കുവച്ചത്.

2002 ഫെബ്രുവരി 27ന് നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തെ തുടര്‍ന്നുണ്ടായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളാണ് സാകിയ ജാഫ്രി. ഫെബ്രുവരി 28നാണ് അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് ഇസ്ഹാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് ഇഹ്‌സാന്‍ നേരിട്ട് ഫോണില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാകിയ ജാഫ്രിയുടെയും കുടുംബത്തിന്റേയും ആരോപണം. 

കലാപത്തെതുടര്‍ന്ന് 2006 മുതല്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായി, ഗുജറാത്ത് സര്‍ക്കാരിനെതിരെ സാകിയ ജാഫ്രി ദീര്‍ഘകാലം നിയമപോരാട്ടത്തിലായിരുന്നു. ഇതോടെ സാകിയ ജാഫ്രി കലാപത്തിലെ ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറി. 

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കും മറ്റു ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം സാകിയ കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് സുപ്രീം കോടതി തള്ളിയിരുന്നു. 2023വരെ കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ സാകിയ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ തന്റെ വീട്ടിലെ അവശിഷ്ടങ്ങള്‍ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Sakia Jafri, who fought for justice for victims of the Gujarat riots, passed away. She was the wife of Congress MP Ehsan Jafri, killed in the riots.

#SakiaJafri #GujaratRiots #Justice #GujaratJustice #EhsanJafri #HumanRights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia