സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് ആറ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
Jul 27, 2012, 21:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബിജ്നോര്‍(യുപി): സ്വകാര്യ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. വെള്ളിയാഴ്ച 12.30ഓടെ ക്ലാസ് നടന്നുകൊണ്ടിരിക്കേയായിരുന്നു അപകടമുണ്ടായത്.
ബിജ്നോര്‍ ജില്ലയിലെ ജലീല്‍ പൂര്‍ പ്രദേശത്തെ മന്‍സാ ദേവി പ്രൈവറ്റ് സ്ക്കൂളിലാണ് ദുരന്തം അരങ്ങേറിയത്. ക്ലാസില്‍ ആകെ 25 കുട്ടികളാണ് ഉണ്ടായിരുന്നത്.
രക്ഷാപ്രവര്‍ത്തകര്‍ 10 കുട്ടികളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തിരുന്നു. ഇവരില്‍ ആറ് പേരാണ് മരണപ്പെട്ടത്. മറ്റ് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
English Summery
Bijnor (Uttar Pradesh): Six children have died after the roof of their school collapsed. The incident happened at 12:30 pm today and the school is located in the Jaleelpur area of Bijnor district. The incident took place some 45 km from the district headquarters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

