ഈജിപ്തില്‍ വീണ്ടും പ്രക്ഷോഭം: 2 മരണം; 600ലേറെ പേര്‍ക്ക് പരിക്ക്

 


ഈജിപ്തില്‍ വീണ്ടും പ്രക്ഷോഭം: 2 മരണം; 600ലേറെ പേര്‍ക്ക് പരിക്ക്
കെയ്‌റോ: പ്രക്ഷോഭ ഭൂമിയായ കൈയ്‌റോയില്‍ വീണ്ടും പ്രക്ഷോഭം രൂക്ഷമാകുന്നു. ഇപ്രാവശ്യത്തെ പ്രക്ഷോഭം ഈജിപ്തിലെ സുരക്ഷാസേനയുമായിട്ടാണ്‌. സേനയും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ മരിക്കുകയും 600ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍ ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായ സമയത്താണ്‌ പ്രക്ഷോഭകര്‍ സൈനീക നേതൃത്വത്തിനെതിരെ തിരിഞ്ഞത്. പ്രക്ഷോഭകര്‍ സുരക്ഷാസേനയ്ക്ക് നേരെ കല്ലേറ്‌ നടത്തുകയും സൈനീക വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. പുതിയ ജനാധിപത്യ സര്‍ക്കാരിനേക്കാളും കൂടുതല്‍ അധികാരം നിലനിര്‍ത്താനുള്ള സൈനിക നേതൃത്വത്തിന്റെ ശ്രമമാണ്‌ പ്രക്ഷോഭകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

English Summery
Cairo:  Cairo protests spread to cities of Alexandria, Aswan and Suez, leaving at least two demonstrators dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia