SWISS-TOWER 24/07/2023

Tribute | നോവലിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കനവ് ബേബി അന്തരിച്ചു; വിടവാങ്ങിയത് വയനാട്ടിലെ പിന്നാക്കവിഭാഗങ്ങള്‍ക്കായി പോരാടിയിരുന്ന ജീവിതം

 
Kanav Baby, Malayalam writer and activist
Kanav Baby, Malayalam writer and activist

Facebook/Prameela Govind

ADVERTISEMENT

'കനവ്' എന്ന പേരില്‍ ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 

കേരള സാഹിത്യ അകാഡമി പുരസ്‌കാര ജേതാവാണ്. 

കല്‍പറ്റ: (KVARTHA) നോവലിസ്റ്റും നാടകകൃത്തും സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കനവ് ബേബി എന്ന കെ ജെ ബേബി (K J Baby 70) അന്തരിച്ചു. വയനാട് നടവയല്‍ ചീങ്ങോട്ടെ വീടിനോട് ചേര്‍ന്നുള്ള കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 'കനവ്' എന്ന പേരില്‍ ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്. 

Aster mims 04/11/2022

'മാവേലി മന്റം' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചു.'നാടുഗദ്ദിക' എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്. പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക, മാവേലി മന്റം, ബെസ്പുര്‍ക്കാന, ഗുഡ്‌ബൈ മലബാര്‍ എന്നിവയാണ് പ്രധാന കൃതികള്‍. 

അടിയന്തരാവസ്ഥക്കാലത്ത് സാംസ്‌കാരിക വേദി പ്രവര്‍ത്തകനായിരുന്ന ബേബി തന്റ 'നാടുഗദ്ദിക' എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു. വയനാട് സാംസ്‌കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഈ നാടകം കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22-ന് അറസ്റ്റുചെയ്ത സംഭവമുണ്ടായി. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് 'മഞ്ഞുമലൈ മക്കള്‍' എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തില്‍ നിരവധി പുനരവതരണങ്ങള്‍ നടന്നു.

കണ്ണൂരിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ല്‍ കുടുംബം വയനാട്ടില്‍ കുടിയേറി. 1994 ലാണ് കനവ് എന്ന ബദല്‍ സ്‌കൂള്‍ തുടങ്ങിയത്. വയനാട്ടില്‍ നടവയലില്‍ ചിങ്ങോട് ആദിവാസി കുട്ടികള്‍ക്കായി, 1994 ല്‍ കനവ് എന്ന ബദല്‍ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും സ്വയം പര്യാപ്തരാക്കാനും വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.   

2006ല്‍ ബേബി കനവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിര്‍ന്ന കുട്ടികളെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. കനവില്‍ പഠിച്ച 24 പേര്‍ അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  

#KanavBaby #MalayalamLiterature #SocialActivist #RIP #Kerala #Wayanad #TribalWelfare #KanavSchool

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia