Accident | മലപ്പുറത്ത് ഫ്രിഡ്ജ് നന്നാക്കുന്ന കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരന് ദാരുണാന്ത്യം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കടയുടെ അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.
● അപകട സമയത്ത് കടയില്‍ അബ്ദു റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്.
● അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
മലപ്പുറം: (KVARTHA) ഫ്രിഡ്ജ് നന്നാക്കുന്ന കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ജീവനക്കാരന് ദാരുണാന്ത്യം. വാഴക്കാടാണ് ദാരുണ സംഭവം. ഊര്‍ക്കടവ് സ്വദേശി അബ്ദു റഷീദ് (Abdu Rasheed-40) ആണ് മരിച്ചത്. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി.

അപകട സമയത്ത് അബ്ദു റഷീദ് മാത്രമാണ് കടയില്‍ ഉണ്ടായിരുന്നത്. കടയുടെ അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കടയിലെ സാധനങ്ങളെല്ലാം പൊട്ടിത്തെറിയില്‍ നശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റാര്‍ക്കും പരുക്കുള്ളതായി വിവരമില്ല. അതേസമയം, അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
#gascylinderexplosion #accident #malappuram #safety #kerala