വെനിസ്വേലയിലെ റിഫൈനറിയില്‍ സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

 


വെനിസ്വേലയിലെ റിഫൈനറിയില്‍ സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു
കാരാകസ്: വെനിസ്വേലയിലെ ഏറ്റവും വലിയ റിഫൈനറിയിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ 50ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ ആമുവേയിലാണ്‌ സ്ഫോടനമുണ്ടായത്. റിഫൈനറിയില്‍ നിന്നും തീഗോളങ്ങള്‍ ആകാശത്തേയ്ക്കുയരുകയാണ്‌.

മരിച്ചവരില്‍ പത്ത്‌വയസുകാരനും ഉള്‍പ്പെടും. പടിഞ്ഞാറന്‍ വെനിസ്വേലയിലെ പരാഗ്വാന പെനിന്‍സുലയിലാണ്‌ ആമുവേ സ്ഥിതി ചെയ്യുന്നത്. അഗ്നിശമനാ സേനാംഗങ്ങള്‍ അഗ്നി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്‌. റിഫൈനറിയില്‍ സൂക്ഷിച്ചിരുന്ന എണ്ണ ചോര്‍ന്നതിനെത്തുടര്‍ന്നാണ്‌ അഗ്നിബാധയുണ്ടായത്. അഗ്നി വന്‍ ടാങ്കുകളിലേയ്ക്ക് പടര്‍ന്നതോടെ ഉഗ്രസ്ഫോടനങ്ങള്‍ ഉണ്ടാവുകയായിരുന്നു. വെനിസ്വേലന്‍ വൈസ് പ്രസിഡന്റ് ഏലിയാസ് ജുവ സ്ഥലത്തെത്തിയിട്ടുണ്ട്.

SUMMERY: Caracas (Venezuela): A huge explosion rocked Venezuela's biggest oil refinery early on Saturday, killing at least 24 people and injuring more than 50 others in the deadliest disaster in memory for the country's key oil industry. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia