Ramoji Rao | റാമോജി ഫിലിം സിറ്റി സ്ഥാപകന്‍ റാമോജി റാവു അന്തരിച്ചു

 
Ramoji film city founder and media mogul Ramoji Rao passes away at 87, News, National, Died, National News, Ramoji Rao


ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചലച്ചിത്ര നിര്‍മാണ കംപനിയായ ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ്. 

പത്മവിഭൂഷണ്‍ ലഭിച്ച പ്രതിഭ.

4 ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. 

ഹൈദരാബാദ്: (KVARTHA) നിര്‍മാതാവും ഹൈദരാബാദിലെ പ്രശസ്തമായ റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയിലാണ് അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഈടിവി, ഈനാട് അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. 

1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കംപനിയായ ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു. തെലുങ്ക് സിനിമയില്‍ നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ് എന്നിവയുടെയും സ്ഥാപകനാണ് ഇദ്ദേഹം. ആന്ധ്രാപ്രദേശിലെ ഡോള്‍ഫിന്‍ ഗ്രൂപ് ഓഫ് ഹോടെല്‍സിന്റെ ചെയര്‍മാന്‍ കൂടിയാണ്.

മരണത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് ജി കിഷന്‍ റെഡ്ഡി അടക്കമുള്ളവര്‍ അനുശോചിച്ചു. 'ശ്രീരാമോജി റാവു ഗാരുവിന്റെ വേര്‍പാടില്‍ ദുഃഖമുണ്ട്. തെലുങ്ക് മാധ്യമങ്ങള്‍ക്കും പത്രപ്രവര്‍ത്തനത്തിനും അദ്ദേഹം നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ ശ്ലാഘനീയമാണ്.'- ജി കിഷന്‍ റെഡ്ഡി എക്‌സില്‍ കുറിച്ചു.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia