Obituary | പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ പി വി ഗംഗാധരന്‍ അന്തരിച്ചു
Oct 13, 2023, 09:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (KVARTHA) പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ വെള്ളിയാഴ്ച (13.10.2023) രാവിലെ 6.30 നായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
മലയാളികള്‍ക്ക് നിരവധി ശ്രദ്ധേയ സിനിമകള്‍ നല്‍കിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. 1977 ല്‍ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരന്‍ നിര്‍മിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കന്‍ വീരഗാഥ, അദ്വൈതം, തൂവല്‍ക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവര്‍ ഓണര്‍ (2006) നോട് ബുക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
നിര്‍മാതാവ് എന്ന നിലയില്‍ രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. വ്യവസായിയും കെടിസി ഗ്രൂപ് ഓഫ് കംപനീസ് സ്ഥാപകനുമായ പി വി സാമിയുടെയും മാധവിയുടെയും മകനായി 1943 ലാണ് പി വി ഗംഗാധരന്റെ ജനനം. എഐസിസി അംഗമായിരുന്നു.
2011 ല്‍ കോഴിക്കോട് നോര്‍ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. മാതൃഭൂമി മുഴുവന്‍ സമയ ഡയറക്ടര്‍ ആയിരുന്നു. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ സഹോദരനാണ്. മക്കളായ ഷെനുഗ ജയ്തിലക്, ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ് എന്നിവരും ചലച്ചിത്ര നിര്‍മാണ രംഗത്തുണ്ട്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്.
Keywords: PV Gangadharan, Film Producer, Obituary, Hospital, Treatment, News, Kerala, PV Gangadharan passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

