പുതിയങ്ങാടിയിലെ ഗ്യാസ് സിലിൻഡർ ചോർച്ച: മരണം രണ്ടായി ഉയർന്നു 

 
Gas cylinder fire accident
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തലേദിവസം രാത്രി സിലിൻഡറിൻ്റെ വാൽവ് ഓഫാക്കാൻ വിട്ടുപോയതാണ് ചോർച്ചയ്ക്ക് കാരണം.
● ബീഡി വലിക്കാൻ ലൈറ്റർ ഓൺ ചെയ്തപ്പോൾ മുറിയിൽ തീയാളി പടരുകയായിരുന്നു.
● ഷിബ ബെഹ്റ, ജിതേന്ദ്ര ബെഹ്റ എന്നിവർ ഇപ്പോഴും കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.
● അപകടത്തെക്കുറിച്ച് പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ: (KVARTHA) പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പുതിയങ്ങാടി ഫിഷ് ലാൻഡിങ്ങിന് സമീപമുള്ള വാടക ക്വാർടേഴ്സിൽ ഗ്യാസ് സിലിൻഡർ ചോർച്ചയെ തുടർന്നുണ്ടായ അപകടത്തിൽ മരണം രണ്ടായി ഉയർന്നു. അതീവ ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മത്സ്യത്തൊഴിലാളിയായ ഒഡീഷ സ്വദേശി നിഗം ബെഹ്റയാണ് (38) മരണപ്പെട്ടത്. നേരത്തെ ഈ അപകടത്തിൽ മത്സ്യത്തൊഴിലാളിയായ സുഭാഷ് ബെഹ്റയും (53) മരിച്ചിരുന്നു.

Aster mims 04/11/2022

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ആറു മണിയോടെയായിരുന്നു മത്സ്യബന്ധന തൊഴിലാളികളായ നാല് പേർക്ക് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിൻഡറിൽ നിന്നും തീയാളി പടർന്ന് പൊള്ളലേറ്റത്. തലേ ദിവസം രാത്രി സിലിൻഡറിൻ്റെ വാൽവും സ്റ്റൗവും ഓഫാക്കാൻ തൊഴിലാളികൾ വിട്ടുപോയിരുന്നു. ഇത് കാരണം മുറിയിൽ പാചകവാതകം പടർന്നു. ഇതറിയാതെ തൊഴിലാളികളിലൊരാൾ ബീഡി വലിക്കാൻ ലൈറ്റർ ഓൺ ചെയ്തപ്പോഴാണ് തീയാളി പടർന്നത്.

ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളികളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് ഒഡീഷ സ്വദേശികളായ രണ്ടു തൊഴിലാളികൾ മരണമടഞ്ഞത്. പൊള്ളലേറ്റ ഷിബ ബെഹ്റ, ജിതേന്ദ്ര ബെഹ്റ എന്നിവർ ഇപ്പോഴും കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

മരണപ്പെട്ട സുഭാഷ് ബെഹ്റയുടെ സംസ്കാര ചടങ്ങുകൾ നേരത്തെ നടത്തിയിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ: സത്യഭാമ, മക്കൾ: നബ കിഷോർ ബഹ്റ, അവന്തിക, ഗായത്രി എന്നിവരാണ്. അപകടത്തെക്കുറിച്ച് പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. 

Article Summary: Gas leak death toll rises to two in Puthiyangadi.

#KannurAccident #GasLeak #Puthiyangadi #Tragedy #Fishermen #Safety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script