കശ്മീരില്‍ മലയാളി സൈനീകന്റെ ആത്മഹത്യ; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കലാപം
Aug 9, 2012, 09:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: കശ്മീരിലെ സാംബയില്‍ 16 കാവല്‍റി സൈനീക ക്യാമ്പില്‍ മലയാളി സൈനീകന് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് സൈനീകര്‍ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് സൈനീകന് ആത്മഹത്യ ചെയ്തതെന്ന് സൈനീകര്‍ ആരോപിച്ചു. അരുണ്‍ എന്ന സൈനീകനാണ് ആത്മഹത്യചെയ്തത്.
800ഓളം സൈനീകര്‍ 30ഓളം വരുന്ന ഉന്നത ഉദ്യോഗസ്ഥരെ വളഞ്ഞു തടവിലാക്കി. തുടര്‍ന്ന് ജമ്മുവില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരും രണ്ട് യൂണിറ്റ് സൈന്യവുമെത്തിയാണ് തടവിലായ ഓഫിസര്‍മാരെ രക്ഷിച്ചത്. ഹൈദരാബാദിലാണ് 16 കാവല്‍റി യൂണിറ്റിന്റെ ആസ്ഥാനം. അവിടെ നിന്നാണ് യൂണിറ്റ് അടുത്തകാലത്ത് സാംബയിലേക്കു മാറിയത്.
ഒരു ഓഫിസര്‍ അരുണിനെ നിരന്തരം പീഡിപ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായതെന്നു മറ്റു സൈനികര്‍ പറയുന്നു. ധാരാളം മലയാളികളുള്ള യൂണിറ്റാണ് 16 കാവല്‍റി.
അടുത്ത കാലത്തായി ഉന്നത ഉദ്യോഗസ്ഥര്‍ ജവാന്മാരെ പീഡിപ്പിക്കുന്നതായി നിരന്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. സൈനികവൃത്തങ്ങള്‍ ഈ സംഭവം നടന്നത് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും സൈന്യത്തിന്റെ അച്ചടക്കം പരിഗണിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചിട്ടുണ്ട്.
English Summery
Protest in army camp on Jawan's suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

