Obituary | കണ്ണൂര്‍ സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. പി ടി രവീന്ദ്രന്‍ നിര്യാതനായി
Jul 22, 2023, 10:35 IST
തളിപ്പറമ്പ്: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറും പാലയാട് മാനേജ്മെന്റ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. പി ടി രവീന്ദ്രന്‍ (64) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കണ്ണൂര്‍ എസ്എന്‍ കോളജ് അധ്യാപകനായിരുന്നു. 2000ല്‍ കണ്ണൂര്‍ സര്‍വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം ആരംഭിച്ചത് മുതല്‍ അവിടെ പ്രൊഫസര്‍. 2018 മുതല്‍ 2020 വരെ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചു.
മികച്ച അധ്യാപകനും ഗവേഷക മാര്‍ഗദര്‍ശിയുമായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല ജര്‍മനിയിലെ കാല്‍വ്, റീഡ്‌ലിങ്കന്‍ സര്‍വകലാശാലകളുമായി അകാഡമിക്ക് വിനിമയപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് ഇദ്ദേഹം വകുപ്പ് തലവനായിരുന്ന കാല ഘട്ടത്തിലാണ്. നാട്ടിക എസ്എന്‍ കോളേജിലും സേവനമനുഷ്ഠിച്ചു.
ചുഴലിയിലെ പരേതനായ പി പി കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും പി ടി മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: എന്‍ സജിത(റിട. പ്രിന്‍സിപല്‍, കോഴിക്കോട് സാമൂതിരി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍). മകള്‍: ഹൃദ്യ രവീന്ദ്രന്‍ (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: പി ടി ഗംഗാധരന്‍, പ്രഭാകരന്‍, രത്‌നാകരന്‍, മോഹന്‍ദാസ്, പ്രേമരാജന്‍, പ്രീതകുമാരി, അമൃതകുമാരി.
Keywords: Kannur, News, Kerala, Obituary, Kannur SN College, Prof. PT Raveendran, Prof. PT Raveendran passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.