ഹാള്‍ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
Feb 23, 2012, 20:39 IST
ADVERTISEMENT
കൊട്ടാരക്കര: ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വെട്ടിക്കവല ഗവ. ഹയര്‍ സെ ക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥി തലവൂര്നിരപ്പുവിള വീട്ടില്‍ അനില്‍-ലത ദമ്പതികളുടെ മകന് ലാല്‍ (17) ആണ് മരിച്ചത്. ഹാജര്‍ നില കുറവായതിനാലാണ് ഹാള്‍ടിക്കറ്റ് ലഭിക്കാതിരുന്നത്. ഇന്നലെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് ലാല്‍ വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. എന്നാല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്തെടുക്കുന്ന സമയത്തും ലാല്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഹാജരായിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
English Summery
Kottarakara: Plus two student hang self in house.
English Summery
Kottarakara: Plus two student hang self in house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

