Pilgrim Died | ഹൃദയാഘാതം: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ മരിച്ചു

 


പത്തനംതിട്ട: (www.kvartha.com) ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ചെമ്മാഞ്ചേരി മീതല്‍ വെള്ളാക്കോട്ട് പി വി മുരളീധരന്‍ (48) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മല കയറ്റത്തിനിടെ അപ്പാച്ചി മേട്ടില്‍ വച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

ഉടന്‍ മുരളീധരനെ തൊട്ടടുത്തുള്ള എമര്‍ജെന്‍സി മെഡികല്‍ സെന്ററില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സില്‍ പമ്പ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.

Pilgrim Died | ഹൃദയാഘാതം: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകന്‍ മരിച്ചു

Keywords:  Pathanamthitta, News, Kerala, Sabarimala, pilgrimage, Death, Obituary, hospital, Pathanamthitta: Sabarimala Pilgrim dies of cardiac arrest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia