വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പാക് ഉദ്യോഗസ്ഥന്‍ കാര്‍ കയറ്റികൊന്നു
Jul 25, 2012, 14:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമാബാദ്: കാറില്‍ സഞ്ചരിക്കവേ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പാക് ഉദ്യോഗസ്ഥന്‍ കാര്‍ കയറ്റികൊന്നു. അജ്ഞാതരായ രണ്ട് അക്രമികളാണ് കാറില്‍ യാത്രചെയ്യുകയായിരുന്ന അബ്റാര്‍ ഹുസൈനുനേരെ തുരുതുരെ വെടിയുതിര്‍ത്തിയത്.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ വച്ചായിരുന്നു സ്കൂള്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്‌റാര്‍ ഹുസൈനും അദ്ദേഹത്തിന്റെ സഹായിക്കുമെതിരെ ആക്രമണമുണ്ടായത്. മൂന്ന് പ്രാവശ്യം വെടിയേറ്റ ഹുസൈന്‍ പ്രാണരക്ഷാര്‍ത്ഥം അക്രമികള്‍ക്ക് നേരെ വാഹനമോടിച്ചുകയറ്റുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ കാറിടിച്ച് താഴെ വീണു. മറ്റെയാള്‍ ഓടി രക്ഷപ്പെട്ടു. കാറിടിച്ച അക്രമി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഉടനെ ആശുപത്രിയിലെത്തിച്ച അബ്‌റാറിന്റെ ദേഹത്തുനിന്നും മൂന്ന് വെടിയുണ്ടകളും സര്‍ജറിയിലൂടെ നീക്കം ചെയ്തു. ഹുസൈന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
English Summery
Islamabad: An official who sustained three bullet injuries chased the two attackers in his car. He knocked one of them down, killing him in Pakistan's Balochistan province.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

