പാരീസ്: (www.kvartha.com) ഓസ്കാര്‍ ജേതാവ് ലൂയിസ് ഫ്ലെചര് വിടവാങ്ങി. 88 വയസായിരുന്നു. ഫ്രാന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് നടിയുടെ വിയോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
1975-ല്‍ മിലോസ് ഫോര്മാന് സംവിധാനം ചെയ്ത, 'വണ്‍ ഫ്ലൂ ഓവേര്ഡ് ദ കുകൂസ് നെസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധനേടിയത്. നെഴ്സ് റാചഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അകാഡമി അവാര്‍ഡ്, ബാഫ്റ്റ പുരസ്കാരം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എന്നിവ നേടി.
ഔഡ്രേ ഹെപ്ബേണ്‍, ലിസ മിന്നെല്ലി എന്നിവര്‍ക്കുശേഷം ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് ഒരു അകാഡമി അവാര്‍ഡ്, ബാഫ്റ്റ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എന്നിവ നേടുന്ന മൂന്നാമത്തെ നടിയാണ് ലൂയിസ് ഫ്ലെചര്.
Keywords: Paris, News, World, Death, Obituary, Oscar, Winner, Actress, Oscar-winner Louise Fletcher dies at 88 in her France home.