മസ്ക്കറ്റ്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ കൊല്ലപ്പെട്ടു. കുറ്റിപ്പുറം സ്വദേശി മുസ്തഫയും കുടുംബവും മട്ടന്നൂര്‍ സ്വദേശി ഖാലിദ് മൗലവിയും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം.
പെരുന്നാള്‍ അവധി കഴിഞ്ഞ് സലാലയില്‍ നിന്നും മടങ്ങവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹമ്മറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഇതോടെ ഗള്‍ഫില്‍ പെരുന്നാള്‍ ആഘോഷത്തിനിടയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ റാസല്‍ ഖൈമയില്‍ കരുനാഗപ്പിള്ളി സ്വദേശികളായ മൂന്ന് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
English Summery
Nine killed in accident in Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.