Tragedy | കുളിക്കുന്നതിനിടെ ഗീസര്‍ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം; അപകടം വിവാഹത്തിന്റെ അഞ്ചാം ദിനം 

 
Newlywed woman dies in geyser explosion

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഉത്തര്‍പ്രദേശിലെ ബറേലിയിലെ മിര്‍ഗഞ്ചിലാണ് സംഭവം. 
● പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍. 
● കുളിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു.

ബറേലി: (KVARTHA) കുളിക്കാന്‍ കയറിയ നവവധു വെള്ളം ചൂടാക്കുന്ന ഗീസര്‍ (Geyser Explosion) പൊട്ടിത്തെറിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ മിര്‍ഗഞ്ചിലാണ് സംഭവം. ബുലന്ദ്ഷഹറിലെ കാലേ കാ നഗ്ല ഗ്രാമത്തില്‍ നിന്നുള്ള ദാമിനിയാണ് മരിച്ചത്. ഭോജിപുര സ്വദേശിയായ ദീപക് യാദവുമായി വിവാഹം കഴിഞ്ഞ് അഞ്ച് ദിവസം മാത്രമായപ്പോഴാണ് യുവതിക്ക് ദാരുണ അപകടം സംഭവിച്ചത്. 

Aster mims 04/11/2022

നവംബര്‍ 22 നാണ് ദാമിനിയും ദീപക് യാദവും വിവാഹിതരായത്. ബുധനാഴ്ച വൈകിട്ട് കുളിക്കാനായി കുളിമുറിയില്‍ കയറിയ ദാമിനി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ആശങ്കയിലായ ഭര്‍ത്താവും വീട്ടുകാരും പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് കുളിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ യുവതി നിലത്ത് പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. കുളിമുറിയിലെ ഗീസര്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. 

ഉടന്‍ തന്നെ വീട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം പൊലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. ഗീസര്‍ സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

#accident #geyserexplosion #tragedy #india #news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia