ന്യൂയോര്‍ക്ക്: ചന്ദ്രനില്‍ ആദ്യമായി കാല്‍ കുത്തിയ നീല്‍ ആംസ്ട്രോംഗ് അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെതുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.നീല്‍ ആംസ്ട്രോങിന്റെ പിറന്നാളായ ആഗസ്റ്റ് 5ം തിയതിക്കു ശേഷം അദ്ദേഹത്തെ ആരോഗ്യനില വഷളായെന്നും ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ബന്ധുക്കള്‍ അറിയിച്ചു.
മാനവരാശിക്ക് കുതിച്ചുചാട്ടം സമ്മാനിച്ച് ചന്ദ്രനില്‍ ആദ്യമിറങ്ങിയ നീല്‍ ആംസ്ട്രോംഗ് ബഹിരാകാശ സഞ്ചാരികള്‍ക്ക് എന്നും പ്രചോദനവും ആവേശവുമായിരുന്നു. നാവികസേനയില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കഠിനപരിശ്രമത്തിലൂടെയാണ് ബഹിരാകാശസഞ്ചാരിയായതും ചാന്ദ്രദൗത്യത്തിന് പുറപ്പെട്ടതും.
1969 ജൂലായ് 20ന് ചന്ദ്രനില്‍ ആദ്യമായി ഇറങ്ങി. ആദ്യ ചാന്ദ്ര ദൗത്യം ടെലിവിഷനില്‍ വീക്ഷിച്ച കോടിക്കണക്കിനാളുകളെയും ചരിത്രത്തെയും ത്രസിപ്പിച്ച വാക്കുകള്‍. നീല്‍ ആംസ്ട്രോംഗിനേയും എഡിന്‍ ആല്‍ഡ്രിലിനേയും വഹിച്ചുകൊണ്ടുള്ള അപ്പോളോ ടു പേടകത്തിലെ ഈഗിള്‍ എന്ന ചാന്ദ്രവാഹനം ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയപ്പോള്‍ ചന്ദ്രനില്‍ ആദ്യം കാല്‍ കുത്താനുള്ള ചരിത്രനിയോഗം മിഷന്‍ കമാന്‍ഡറായ നീല്‍ ആംസ്ട്രോംഗിനായിരുന്നു. പിന്നെ ചരിത്രം ആംസ്ട്രോംഗിന്റെ പിന്നാലെ നടന്നു. മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്ന ശേഷമാണ് നീല്‍ആംസ്ട്രോംഗും സംഘവും ഭൂമിയിലേക്ക് മടങ്ങിയത്. യുഎസിലെ ഒഹിയോയില്‍ 1930 ഓഗസ്റ്റ് അഞ്ചിനു ജനിച്ച ആംസ്ട്രോംഗ് 16ാമത്തെ വയസില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. എയ്റോ സ്പെയ്സ് സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം യു.എസ്. നാവികസേനയില്‍ വൈമാനികനായി. 1962ല്‍ യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയില്‍ പരിശീലകനായി ചേര്‍ന്നു. 1971ല്‍ നാസയില്‍ നിന്ന് വിരമിച്ച ശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്റോ സ്പേയ്സ് എന്‍ജിനീയറിങ് അധ്യാപകനായി. ഒടുവില്‍ തനിക്കു ലഭിക്കുന്നത് അമിതപ്രശസ്തിയാണെന്നു വാദിച്ച അദ്ദേഹം വളരെക്കാലം പൊതുരംഗത്തു നിന്നു മാറിനിന്നും ശ്രദ്ധേയനായി.

SUMMERY: Washington: Neil Armstrong, the legendary US astronaut, who in 1969 took "one giant leap for mankind" by becoming the first man to set foot on the moon, has died at the age of 82, his family said on Saturday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.