മുസാഫര്‍നഗറില്‍ വീണ്ടും കലാപം: നാലുപേര്‍ കൊല്ലപ്പെട്ടു

 


ലഖ്‌നൗ: യുപിയിലെ മുസാഫര്‍നഗറില്‍ വീണ്ടും കലാപം. മുസാഫര്‍നഗറിലെ ബുദ്ധനയിലുണ്ടായ കലാപത്തില്‍ ഒരു സ്ത്രീയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞമാസമുണ്ടായ കലാപത്തില്‍ ഇവിടെ 62 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബൗരങ്കലന്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടത്. മൂന്നുപേരും വെടിയേറ്റാണ് മരിച്ചത്.

ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതി അക്രമിസംഘം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ പരിക്കുകളോടെ മീററ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചു.

അജ്മല്‍ (22), മെഹര്‍ബാന്‍ (21), അഫ്രോസ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദപുറൈസിംഗ് ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

SUMMARY: Lucknow: At least four people were killed as communal violence erupted afresh in Budhana area of Muzaffarnagar district hit by riots last month which left 62 dead.

മുസാഫര്‍നഗറില്‍ വീണ്ടും കലാപം: നാലുപേര്‍ കൊല്ലപ്പെട്ടു
Keywords: National news, Muzaffarnagar, Uttar Pradesh, Communal violence, Muhammadpurraisingh village, Samajwadi Party, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia