Death | കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു

 
convicted in double murder prisoner dies due to heart attack
convicted in double murder prisoner dies due to heart attack

Representational Image Generated by Meta AI

● ഇരട്ടക്കൊല കേസില്‍ ജീവപര്യന്തം ശിക്ഷ.
● ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസ്.
● 2 വര്‍ഷമായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍.
● ചികിത്സയില്‍ ഇരിക്കെയാണ് മരണം. 

തൃശൂര്‍: (KVARTHA) കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം കല്ലൂര്‍കാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ രാമന്‍ (64) ആണ് മരിച്ചത്. ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു തടവുകാരന്‍. ഹൃദയാഘാതം മൂലം തൃശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 

ആന പാപ്പന്‍ ആയിരുന്ന ഇയാള്‍ ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് വര്‍ഷമായി തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇവിടെ നിന്നും ഇക്കഴിഞ്ഞ 15 ന് ആണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. വിയ്യൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

#murder, #jail, #death, #Kerala, #crime, #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia