മുംബൈയില്‍ വനിതാ അഭിഭാഷകയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈയില്‍ വനിതാ അഭിഭാഷകയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി
മുംബൈ: മുംബൈയിലെ വദലയില്‍ വനിതാ അഭിഭാഷകയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പല്ലവി പുര്‍കായസ്തയാണ്‌ (25) ദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തോടനുബന്ധിച്ച് പല്ലവി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും കൊലയ്ക്കുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പല്ലവിയും സെക്യൂരിറ്റി ഗാര്‍ഡും തമ്മില്‍ വാക്കേറ്റമുണ്ടായതാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുമാണ്‌ പോലീസ് പിടികൂടിയത്. 

പല്ലവിയുടെ സുഹൃത്ത്‌ അവിക് സെന്‍ ഗുപ്തയാണ്‌ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പല്ലവിയെ ആദ്യം കണ്ടത്. ഡല്‍ഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥ ദമ്പതികളുടെ മകളാണ്‌ പല്ലവി. പല്ലവിയും അവിക്‌ സെന്നും മാസങ്ങളായി ഒരുമിച്ച് താമസിക്കുന്നവരാണ്‌. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സയണ്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

English Summery
Mumbai: After 25-year-old lawyer Pallavi Purkayastha was found dead with her throat slit in her rented flat in Mumbai's Wadala area, a security guard of her residential building has been arrested for the murder. Police sources say that the murder weapon has also been recovered.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia