SWISS-TOWER 24/07/2023

Amol Kale | ന്യൂയോര്‍കില്‍ ഇന്‍ഡ്യ-പാകിസ്താന്‍ മത്സരം കണ്ട് മടങ്ങിയ മുംബൈ ക്രികറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അന്തരിച്ചു

 
Mumbai Cricket Association president Amol Kale dies of cardiac arrest in New York, President, Amol Kale, Died, Obituary
Mumbai Cricket Association president Amol Kale dies of cardiac arrest in New York, President, Amol Kale, Died, Obituary


ADVERTISEMENT

നിര്യാണത്തില്‍ നിരവധിപേര്‍ അനുശോചിച്ചു.

2022-ലാണ് 47കാരനായ അമോല്‍ കാലെ മുംബൈ ക്രികറ്റ് അസോസിയേഷന്‍ പ്രസിഡന്റായത്.

ആഭ്യന്തര ക്രികറ്റ് കളിക്കാരുടെ പ്രതിഫലം ഇരട്ടിയാക്കാനും വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍കറുടെ പ്രതിമ സ്ഥാപിക്കാനുമുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തു.

മുംബൈ: (KVARTHA) ഇന്‍ഡ്യ-പാകിസ്താന്‍ ടി20 ലോകകപിലെ പോരാട്ടം കാണാനായി ന്യൂയോര്‍കിലെത്തിയ മുംബൈ ക്രികറ്റ് അസോസിയേഷന്‍ (എംസിഎ) പ്രസിഡന്റ് അമോല്‍ കാലെ അന്തരിച്ചു. മത്സരത്തിനുശേഷം ഹൃദയാഘാതമുണ്ടായ കാലെയെ ന്യൂയോര്‍കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Aster mims 04/11/2022

ഞായറാഴ്ച ന്യൂയോര്‍കിലെ നസാവു കൗണ്ടി ക്രികറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഇന്‍ഡ്യ-പാകിസ്താന്‍ മത്സരം കാണാന്‍ കാലെയും മുംബൈ ക്രികറ്റ് അസോസിയേഷന്‍ സെക്രടറി അജിങ്ക്യാ നായികും ഭരണസമിതി അംഗം സൂരജ് സാമത്തും ഉണ്ടായിരുന്നു. നാഗ്പൂര്‍ സ്വദേശിയായ കാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്.

നിര്യാണത്തില്‍ ബിസിസിഐ മുന്‍ പ്രസിഡന്റും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാര്‍, മുന്‍ ഇന്‍ഡ്യന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി, മുംബൈ ക്രികറ്റ് അസോസിയേഷന്‍ സെക്രടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ അനുശോചിച്ചു.

സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള പാനലിനെ പരാജപ്പെടുത്തി 2022ലാണ് 47കാരനായ അമോല്‍ കാലെ മുംബൈ ക്രികറ്റ് അസോസിയേഷന്‍ പ്രസിഡന്റായത്. പ്രസിഡന്റെന്ന നിലയില്‍ ആഭ്യന്തര ക്രികറ്റ് കളിക്കാരുടെ പ്രതിഫലം ഇരട്ടിയാക്കാനും വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍കറുടെ പ്രതിമ സ്ഥാപിക്കാനുമുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തത് കാലെയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia