വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍

 


വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍
മുംബൈ: കോളേജ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ഡിവലിയിലെ താക്കൂര്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഗണേശ് ശ്രീരാമനെയാണ്‌ സുഹൃത്ത് കല്‍പേശ് സ്വരാജ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

മിരാ റോഡിന്‌ സമീപം താമസിക്കുകയായിരുന്ന ഗണേശിനെ ആഗസ്റ്റ് 12ന്‌ ഒരു സുഹൃത്തിനെകാണാനെന്ന വ്യാജേനയാണ്‌ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയത്. എന്നാല്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കല്‍പേശ് ഗണേശിനെ കൊലപ്പെടുത്തി. പിന്നീട് കൊലപാതക വിവരം അറിയിക്കാതെ എട്ട് ലക്ഷം മോചനദ്രവ്യമാവശ്യപ്പെട്ട്‌ കല്‍പേശ് ഗണേശിന്റെ പിതാവിനെ ഫോണില്‍ വിളിച്ചു. എന്നാല്‍ എട്ട് ലക്ഷം നല്‍കാനാവില്ലെന്ന്‌ പിതാവ് വെളിപ്പെടുത്തിയതോടെ മോചന ദ്രവ്യം മൂന്ന്‌ ലക്ഷമാക്കി കുറച്ചു. 

പണം കൈപറ്റാനായി കാണ്ഡിവലി റെയില്‍ വേ സ്റ്റേഷനിലെത്തിയ കല്‍പേശിനെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു. താരാപൂര്‍ ന്യൂക്ലിയര്‍ പ്ലാന്റിലെ സിവില്‍ കോണ്‍ട്രാക്റ്ററായ ഗണേശിന്റെ പിതാവ് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.

English Summery
Mumbai: A 20-year-old college student was kidnapped and murdered by his friend in Naigoan on the outskirts of Mumbai on Sunday, police said today. The accused has confessed to the crime and has been arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia