Mulayam Singh Yadav | സമാജ്‌വാദി പാർടി നേതാവ് മുലായം സിംഗ് യാദവ് അന്തരിച്ചു
ലക്‌നൗ: (www.kvartha.com) സമാജ്‌വാദി പാർടി അധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് (82) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച മുലായം സിംഗ് യാദവിനെ പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
1939 നവംബർ 22 ന് ജനിച്ച യാദവ് ഉത്തർപ്രദേശിലെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളാണ്. 10 തവണ എംഎൽഎയായും ഏഴ് തവണ ലോക്‌സഭാ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ച മുലായം സിംഗ് മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.
You might also like:
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പുതിയ റെകോർഡ് താഴ്ന്ന നിലയിൽ
Keywords: Mulayam Singh Yadav, veteran politician, dies at 82, National,Lucknow,News,Top-Headlines,Latest-News,Obituary,Political party,Leader,Ex minister,MP.