Follow KVARTHA on Google news Follow Us!
ad

Indian Rupee | രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; പുതിയ റെകോർഡ് താഴ്ന്ന നിലയിൽ

Rupee Hammered Again, Opens At A New Record Low Of 82.67 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെൽഹി: (www.kvartha.com) രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ 36 പൈസയുടെ നഷ്ടത്തിൽ 81.68 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച ഡോളറിനെതിരെ 44 പൈസയുടെ ഇടിവോടെ രൂപ 82.32 രൂപയിലാണ് വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.
                       
Rupee Hammered Again, Opens At A New Record Low Of 82.67, News,newdelhi,Top-Headlines,Latest-News,Indian-Rupee,Record,Report,Fuel-Price,Dollar.
      
ഈ വർഷം രൂപയുടെ മൂല്യത്തിന്റെ 10 ശതമാനത്തിലധികം നഷ്‌ടപ്പെടുകയും വെള്ളിയാഴ്ച ഡോളറിനെതിരെ 82.4275 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു. 2022 സെപ്റ്റംബർ 23 നാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 81 രൂപയിലെത്തിയത്.

എണ്ണവില, ട്രഷറി വരുമാനം, ഡോളറിനുള്ള ഡിമാൻഡ് തുടങ്ങിയ കാരണങ്ങളാലാണ് സമീപകാല ദിവസങ്ങളായിൽ രൂപയുടെ മൂല്യം തുടർച്ചയായി റെകോർഡ് താഴ്ചയിലെത്തിയത്. രാജ്യത്തിന് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിനായി ഇൻഡ്യക്ക് ധാരാളം ഡോളർ ചിലവഴിക്കേണ്ടിവരുന്നു. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ സമ്മർദം ചെലുത്തുന്നു, ഇത് രൂപയുടെ മൂല്യത്തെ ബാധിക്കുന്നു.

You might also like: 


Keywords: Rupee Hammered Again, Opens At A New Record Low Of 82.67, News,Newdelhi,Top-Headlines,Latest-News,Indian-Rupee,Record,Report,Fuel-Price,Dollar.

< !- START disable copy paste -->

Post a Comment