അദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ അടിയേറ്റ് നാലാംക്ലാസുകാരി മരിച്ചു
Aug 9, 2012, 10:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വരാണസി: അദ്ധ്യാപിക അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ക്ലാസെടുക്കാനെത്തിയ അദ്ധ്യാപികയുടെ ഭര്‍ത്താവിന്റെ അടിയേറ്റ് നാലാം ക്ലാസുകാരി മരിച്ചു. വരാണസി ജില്ലയിലെ റംചാന്ദിപൂര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. പപ്പു നിഷാദിന്റെ മകളാണ് മരിച്ചത്.
ശിക്ഷാ മിത്ര പ്രൈമറി സ്കൂളിലെ അദ്ധ്യാപികയായ ശ്വേതാ സിംഗിന്റെ ഭര്‍ത്താവ് അനൂജ് സിംഗാണ് വിദ്യാര്‍ത്ഥിയെ അടിച്ചത്. ആഗസ്റ്റ് ആറിന് ശ്വേതയ്ക്ക് പകരം ക്ലാസെടുക്കാന്‍ അനൂജ് എത്തിയെന്ന് നിഷാദ് പരാതിയില്‍ വ്യക്തമാക്കി. ക്ലാസിലെത്തിയ അനൂജ് മകളെ വടിയെടുത്ത് അടിച്ചുവെന്നും ഇതേതുടര്‍ന്ന് കുട്ടിയെ അടുത്തുള്ള പ്രാഥമീക കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അനൂജിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ ഭാര്യയ്ക്ക് അവധി ആവശ്യപ്പെട്ട് കത്ത് കൊടുക്കാനാണ് അനൂജ് സ്കൂളിലെത്തിയതെന്നാണ് സ്കൂള്‍ അധികൃതരുടെ ഭാഷ്യം.
English Summery
Varanasi: A girl student of Class IV died after being beaten with a cane allegedly by the husband of a school teacher in Rumchandipur area in the district.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

