ADVERTISEMENT
അസ് ലം മാവില
(www.kvartha.com 04.06.2016) ഇരുപതാം നൂറ്റാണ്ടു മുതല്‍ ആകാശത്തിനു കീഴെ ഏറ്റവുമധികം അറിയപ്പെട്ട പേര് ഒരാള്‍ മാത്രമായിരുന്നു - മുഹമ്മദലി ക്ലേ. ശരീര ദ്രുത ചലനങ്ങളിലെ മര്‍മ്മം നോക്കി നിമിഷ നേരം കൊണ്ട് എതിരാളിയെ മലര്‍ത്തിയടിക്കുന്ന തന്ത്രശാലി. റിംഗില്‍ എതിരാളിയെ തിരഞ്ഞു നടന്ന സ്‌പോര്‍ട്‌സ്മാന്‍. ഇടികൂട്ടിലെ ഇടി മുഴക്കം. എതിരാളിയുടെ ഭാഷയില്‍ മിന്നല്‍ പിണര്‍.
തുടക്കം ഇങ്ങനെ. പന്ത്രണ്ടാം വയസ്സില്‍ കളിക്കാനും സവാരിക്കുമായി വീട്ടുകാര്‍ വാങ്ങി കൊടുത്ത തന്റെ സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു. ക്ലേ നേരെ പോയത് പോലീസ് സ്റ്റേഷനില്‍. പരാതി പറയുക മാത്രമല്ല, ആ മോഷ്ടാവിനെയും കൊണ്ടേ ഞാന്‍ വരൂ എന്ന പ്രഖ്യാപനവും. ക്ലേയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന പോലീസ് ഓഫീസര്‍ ജോ മാര്‍ടിന്‍ അവനിലെ കഴിവിനെ തിരിച്ചറിഞ്ഞു. ഇവന്‍ ചെറിയ പുലിയല്ല. ഇവന്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങിയിരിക്കുകയാണ്. ജോ വേഗം പുറത്തിറങ്ങി. വേഗത്തില്‍ നടന്നകലുന്ന ക്ലേയെന്ന കറുത്ത പയ്യനെ തിരിച്ചു വിളിച്ചു. അവന്റെ വിയര്‍പ്പ് പൊടിഞ്ഞ നെറ്റി തുടച്ചു ജോ മാര്‍ടിന്‍ എന്ന പോലീസുകാരന്‍ പറഞ്ഞു:'' മാസ്റ്റര്‍ ക്ലേ, എന്നെ നോക്കൂ. ഞാന്‍ ട്രെയിനിംഗ് നല്കുന്ന ഒരു ജിമ്‌നേഷിയം തൊട്ടടുത്തുണ്ട്. നാളെ മുതല്‍ നീ അങ്ങോട്ട് വരൂ. നല്ല പരിശീലനം സിദ്ധിച്ചാല്‍ മാത്രമേ ഒരു കള്ളനെ നിനക്കീ പ്രായത്തില്‍ നേരിടാവൂ.
കാഷ്യസ് ക്ലെയ്ക്കിന് (പൂര്‍വ നാമം) അതൊരു വഴിത്തിരിവായിരുന്നു. കള്ളനെ പിടിക്കുക എന്ന ചെറിയ ദൗത്യം നഗരത്തിലെ പോലീസുകാര്‍ക്ക് വിട്ടു. ക്ലേ എന്ന പയ്യന്‍ റിംഗില്‍ ചരിത്രം വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയത് അന്ന് മുതല്‍ ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ടു. അല്ല, കണ്ടു കൊണ്ടേയിരുന്നു.
''ഞാന്‍ പരിശീലിപ്പിച്ചവരില്‍ ഏറ്റവും നിശ്ചയദാര്‍ഡ്യമുള്ള പയ്യന്‍'' ജോ മാര്‍ടിന്‍ പലകുറി മാധ്യമങ്ങളോട് പറഞ്ഞു.
പിന്നെ ക്ലേക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. റിംഗില്‍ ക്ലേ ഉണ്ടോ ? മറ്റൊരു വിജയി അവിടെയില്ല. 1960-ലെ റോമില്‍ നടന്ന ഒളിമ്പിക്‌സ് പ്രവേശനത്തിന് ക്ലെയുടെ വിജയങ്ങള്‍ മുതല്‍ക്കൂട്ടായി. എല്ലാവരെയും ഞെട്ടിച്ചാണ് ആ വാര്‍ത്ത കായിക പ്രേമികള്‍ കേട്ടത്- ക്ലേ റോം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നില്ല. അഭ്യൂഹങ്ങള്‍ പരന്നു. ശരിയായ കാരണം കേട്ടപ്പോള്‍ അന്ന് ചിരിക്കാത്തവര്‍ ആരുമുണ്ടായിരുന്നില്ല - വിമാനത്തില്‍ യാത്ര ചെയ്യാന്‍ ക്ലേയ്ക്ക് ധൈര്യക്കുറവ്. ശരീരത്തില്‍ പാരച്യൂട്ട് ധരിപ്പിച്ചാണത്രേ ക്ലേ എന്ന റിംഗിലെ അജയ്യ ധൈര്യശാലി റോമിന്റെ മണ്ണില്‍ ഇറങ്ങിയത്. സെപ്തംബര്‍ 05, 1960 പോളീഷ് ജനത ഒരാളും ഉറങ്ങിയിട്ടുണ്ടാകില്ല. അന്നാണ് ക്ലേ എന്ന ടീനേജുകാരന്‍ പോളണ്ടിന്റെ പീറ്റര്‍ സീകാസ്‌കിയെ പഞ്ഞിക്കിട്ട് ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ കഴുത്തില്‍ തൂക്കിയത്... . അതും പത്തൊമ്പതാം വയസ്സില്‍ !
റോമിലെ ഒളിമ്പിക്‌സ് മെഡലുമായി തിരിച്ചു വന്ന ക്ലെയ്ക്ക് സ്വന്തം നാട്ടുകാര്‍ നല്‍കിയ സ്വീകരണം അനാദരവിന്റേതായിരുന്നു. നിറം കറുത്തതിന്റെ പേരില്‍ ഒരു റസ്റ്റാറന്റില്‍ തീന്‍ മേശ നിഷേധിക്കപ്പെട്ടു. തന്റെ മെഡല്‍ വലിച്ചെറിഞ്ഞാണ് അഭിമാനിയായ ക്ലേ അരിശം തീര്‍ത്തത്. (ഒരു വര്‍ഷം കഴിഞ്ഞാണ് ആ മെഡല്‍ തന്റെ കയ്യില്‍ തിരിച്ചെത്തിയതെന്നു ക്ലേ പിന്നീട് തന്റെ ആത്മ കഥയില്‍ വിവരിക്കുന്നുണ്ട് ). റിംഗിനു പുറത്തു മുഹമ്മദലി ക്ലേ വംശീയതെക്കെതിരെ ശക്തമായി നിലകൊണ്ടു.
റോം ഒളിമ്പിക്‌സിന്റെ നാല് വര്‍ഷത്തിനു ശേഷം ബോക്‌സിങ്ങിലെ ലോക മുടി ചൂടാ മന്നനായി ക്ലേ. അതേ വര്‍ഷമാണ് കാഷ്യസ് ക്ലേ വിശ്വാസത്തിന്റെ രാജപാത സ്വീകരിച്ച് മുഹമ്മദലി ക്ലേ ആകുന്നത്.
''ഒരു മിന്നല്‍ പിളര്‍പ്പാണ് അയാള്‍'' റിംഗിലെ ഇടി കൊണ്ടവരൊക്കെ ഇതാണ് പറയാറ്. ഒരു ഇടി പോലും ഇങ്ങോട്ട് വാങ്ങാന്‍ അവസരം നല്‍കാതെയാണ് ലോക കിരീട എതിരാളിയായ ക്ലെയുടെ ഭാഷയില്‍ പറഞ്ഞാല്‍ ''വൃത്തിക്കെട്ട കാട്ടു കരടി'' സോണി ലിസ്റ്റനെ അടിച്ചു പരിശാക്കി ഇടിലോകത്തെ വിറപ്പിച്ചു കളഞ്ഞത്. ''ഞാന്‍ ലോകത്തെ വിറപ്പിച്ചു'' - കിരീടത്തിനു ഉമ്മവെച്ചു കൊണ്ട് ക്ലേ ആര്‍ത്തട്ടഹസിച്ചത് കായിക പ്രേമികള്‍ക്ക് മറക്കാന്‍ പറ്റില്ല.
1981 കാനഡയുടെ ട്രെവര്‍ ബെര്‍ബിക്കിനോട് തന്റെ മുപ്പത്തി ഒമ്പതാം വയസ്സില്‍ കീഴടങ്ങുന്നതോടെ ക്ലേ റിംഗില്‍ കിരീടം താഴെ വെച്ചതാകട്ടെ രണ്ടേ രണ്ട് വട്ടം മാത്രം. ഒന്ന് ലിയോണ്‍ സ്പിങ്ങ്‌സിനോട് പൊരുതി തോറ്റതിന്. മറ്റൊന്ന് വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന്.
ലോകം ആദരിച്ചു മുഹമ്മദലി ക്ലെയെ. പ്രത്യേകിച്ച് മൂന്നാം ലോകത്തിനു അദ്ദേഹം എല്ലാമെല്ലാമാണ്. നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. ബി ബി സി നല്‍കിയ നൂറ്റാണ്ടിന്റെ കായിക വ്യക്തിത്വം, അമേരിക്കയുടെ ഏറ്റവും വലിയ സിവില്‍ ബഹുമതി അടക്കം നിരവധി ആദരവുകള്‍ ക്ലേയുടെ അരികിലെത്തി. പാര്‍കിന്‍സന്‍ രോഗം അദ്ദേഹത്തെ പിടികൂടി. 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സിനു തിരികൊളുത്തുമ്പോഴും മുഹമ്മദലി ക്ലേ രോഗിയായിരുന്നു. ഇന്ന് മരണമദ്ദേഹം മാറോടണക്കുമ്പോഴും ഈ രോഗത്തില്‍ മുക്തി നേടിയിരുന്നില്ല.
നൂറ്റാണ്ടിന്റെ കായിക ഇതിഹാസത്തിന് ആദരാഞ്ജലികള്‍ !!
Keywords: Article, Boxing, Obituary, Muhammad Ali Cley, Legend, Olympics, Police, Medals, Joy Martin, Parkinson Disease.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.