Drowned | വിനോദസഞ്ചാരത്തിനെത്തിയ എംബിബിഎസ് വിദ്യാര്‍ഥി കരിയാത്തുംപാറ പുഴയില്‍ മുങ്ങിമരിച്ചു
കോഴിക്കോട്: (KVARTHA) കൂരാച്ചുണ്ട് കരിയാത്തുംപാറ പുഴയിലെ പാപ്പന്‍ചാടികയത്തിനു താഴ്ഭാഗത്ത് എരപ്പാന്‍കയത്തില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ഥി (MBBS Student). തൂത്തുക്കുടി ഗവ.മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ കോട്ടയം പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കച്ചാലില്‍ ജോര്‍ജ് ജേക്കബ് (20) ആണ് പുഴയിലെ കയത്തില്‍ മുങ്ങി മരിച്ചത് (Drowned).
വിനോദ സഞ്ചാരത്തിനായി ഇവിടെ എത്തിയ എട്ടംഗ സംഘമാണ് അപകടത്തില്‍പെട്ടത്. ഉള്ളിയേരിയില്‍ കല്യാണം കൂടാന്‍ വന്നശേഷം കൂരാച്ചുണ്ടിലെ വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഘം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്തിയത്. ഞായറാഴ്ച വൈകിട്ടാണ് ദാരുണ സംഭവം. പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കയത്തില്‍ നിന്നാണ് ജോര്‍ജിനെ കണ്ടെടുത്തത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#drowning #accident #kerala #medicalstudent #RIP #watersafety #tragedy