Tragedy | മാവിലാ കടപ്പുറത്തെ ബോട് അപകടം; 37 തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്ന് സൂചന, 6 പേരെ കൂടി രക്ഷപ്പെടുത്തി


● മലപ്പുറം സ്വദേശിയായ ഒരാള്‍ മരിച്ചു.
● തൊഴിലാളികള്‍ ഭൂരിഭാഗവും അന്യസംസ്ഥാങ്ങളില്‍ നിന്നുള്ളവര്‍.
● കോസ്റ്റല്‍ പൊലീസിന്റെ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
വലിയപറമ്പ്: (KVARTHA) മാവിലാ കടപ്പുറത്ത് അപകടത്തില്‍പെട്ട മീന്‍പിടുത്ത ബോടില്‍ കൂടുതല്‍ പേരുണ്ടായിരുന്നുവെന്ന് വ്യക്തമായി. ബോടില്‍ 37 പേര്‍ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോട് കടലില്‍ മുങ്ങി മീന്‍പിടുത്ത തൊഴിലാളിയായ മലപ്പുറം സ്വദേശി മരിച്ചിരുന്നു. ഇയാളെക്കുറിച്ച് കൂടിതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കരയില്‍ നിന്ന് കാണാവുന്ന ദൂരത്തായാണ് ശരീഫ് മടക്കരയുടെ ഉടമസ്ഥയിലുള്ള ലെയലന്‍ഡിന്റെ ഫൈബര്‍ ബോട് അപകടത്തില്‍പെട്ടത്. മീന്‍പിടുത്ത ബോടില്‍ 30 മീന്‍പിടുത്ത തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീടാണ് 37 പേര്‍ ബോടില്‍ ഉണ്ടായിരുന്നുവെന്ന ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നത്.
കടലില്‍ അകപ്പെട്ട ആറ് പേരെ കൂടി റെസ്‌ക്യൂ വിഭാഗം രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആറ് പേരെയും കൊണ്ട് റെസ്‌ക്യൂ ബോട്ട് അഴിത്തല ബോട്ട് ജെട്ടിയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഹൊസ്ദുര്‍ഗ് എസ്‌ഐയും നീന്തല്‍ വിദഗ്ധനുമായ സൈഫുദ്ദീന്‍ പറഞ്ഞു. ഇതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 35 ആയി. രക്ഷപ്പെടുത്തിയ ഒരാള്‍ക്ക് കലശലായ നെഞ്ചുവേദന ഉണ്ടെന്നും പ്രഥമ ശുശ്രൂഷ നല്‍കിയിട്ടുണ്ടെന്നും കരക്കെത്തിച്ചാലുടന്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളിക തൊഴിലാളികളുടെ കൂടെ ഒഡീഷ, തമിഴ്നാട് തുടങ്ങിയ അന്യ സംസ്ഥാനത്തുനിന്നുമുള്ള മീന്‍പിടുത്ത തൊഴിലാളികളാണ് അധികവും ബോടില്‍ ഉണ്ടായിരുന്നതെന്ന് മറ്റ് തൊഴിലാളികള്‍ പറഞ്ഞു. കാണാതായെന്ന് പറയുന്ന ഒരാള്‍ക്ക് വേണ്ടി ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ നിർദ്ദേശപ്രകാരം രക്ഷാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവി ഡി ശില്പ, സബ് കലക്ടർ പ്രതീക് ജയിൻ, എഡിഎം പി അഖിൽ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു. തീരദേശ പോലീസ് തിരച്ചിൽ തുടരുന്നു റവന്യൂ. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഒപ്പം മറ്റ് മീന്‍പിടുത്ത തൊഴിലാളികളും പ്രദേശവാസികളും തിരച്ചിലില്‍ പങ്കാളികളായുണ്ട്.
#Kerala #fishingaccident #boatcapsize #Mavila #rescueoperation #CoastGuard #maritimedisaster #missingpersons