ബാറ്റ്മാന്റെ പ്രദര്‍ശനത്തിനിടെ മുഖം മൂടിധാരിയുടെ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു
Jul 20, 2012, 15:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെന്‍വര്‍(യുഎസ്): പുതിയ ബാറ്റ് മാന്‍ ചിത്രമായ 'ദി ഡാര്‍ക്ക് നൈറ്റ് റൈസസി'ന്റെ പ്രദര്‍ശനത്തിനിടെ മുഖം മൂടി ധരിച്ചയാള്‍ തീയേറ്ററിലെത്തി പ്രേക്ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൊളറാഡോയിലെ ഡെന്‍ വര്‍ പട്ടണത്തിലായിരുന്നു ജനത്തെ പരിഭ്രാന്തരാക്കിയ അക്രമം അരങ്ങേറിയത്. അക്രമിയെ പോലീസ് അറസ്റ്റ് പിടികൂടി. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഔറോറ മാളിലെ സെഞ്ചുറി തീയേറ്ററിലെത്തിയ അക്രമി പുകവമിക്കുന്ന ക്യാനിസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയിലേയ്ക്ക് എറിഞ്ഞശേഷം വെടിവയ്ക്കുകയായിരുന്നു. 10 പേര്‍ തല്‍ക്ഷണം മരിച്ചു. മറ്റ് നാലുപേര്‍ ആശുപത്രിയിലേയ്ക്കുള്ള മാര്‍ഗമദ്ധ്യേയാണ് മരിച്ചത്. 20കാരനായ അക്രമി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞിരുന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചു. തോക്കിലെ തിര തീരുന്നതുവരെ വെടിയുതിര്‍ത്തിയ അക്രമി പുറത്തിറങ്ങി തന്റെ കാറിനുസമീപം നിലയുറപ്പിച്ചു. പോലീസ് കീഴടങ്ങാനാവശ്യപ്പെട്ടയുടനെ ഇയാള്‍ കീഴടങ്ങുകയും ചെയ്തു. യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
English Summery
Denver, US: In a yet another mindless killing of innocents in the US, a masked gunman went on a shooting spree during a showing of new Batman movie “The Dark Knight Rises” in the city of Denver in Colorado killing at least 14 persons and injuring over 50 others.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


