മഹാരാഷ്ട്രയില്‍ നക്‌സല്‍ ആക്രമണം; 7 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

നാഗ്പൂര്‍: (www.kvartha.com 11.05.2014) മഹാരാഷ്ട്രയിലെ ഗദ്ചിറോളി ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗദ്ചിറോളി ജില്ലയിലെ പവിമുരുണ്ടയില്‍ ഞായറാഴ്ച രാവിലെ 9.40 നാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ വെടിയേറ്റ രണ്ട് പോലീസുകാരുടെ നില ഗുരുതരമാണ്. സുരക്ഷാ ഭടന്‍മാര്‍ സഞ്ചരിക്കുകയായിരുന്ന വഴിയില്‍ കുഴിബോംബ് പൊട്ടിക്കുകയായിരുന്നു. പിന്നീട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന വെടിവെപ്പും ഉണ്ടായി. നക്‌സല്‍ വിരുദ്ധ സേനയായ സി-60 വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍. സ്ഥിരമായി മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാറുള്ള സ്ഥലമാണ് പവിമുരുണ്ട.
മഹാരാഷ്ട്രയില്‍ നക്‌സല്‍ ആക്രമണം; 7 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Maharashtra, Maoists, Attack, Police, Killed, Obituary, National, Bomb.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia