സ്‌കൂളിന് നേരെ തീവ്രവാദി ആക്രമണം; 29 കുട്ടികളെയടക്കം 42 പേരെ വധിച്ചു

 


ADVERTISEMENT

അബൂജ: സ്‌കൂള്‍ ആക്രമിച്ച് തീവ്രവാദികള്‍ 29 വിദ്യാര്‍ത്ഥികളെയടക്കം 42 പേരെ വധിച്ചു. വടക്കു കിഴക്കന്‍ നൈജീരിയയിലാണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ടീച്ചറും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മമുദോ നഗരത്തിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിനു നേരെയാണ് തീവ്രവാദികള്‍ അക്രമം അഴിച്ചുവിട്ടത്. ഈ മേഖലയില്‍ വിവിധ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സംഭവം നടന്ന സ്ഥലത്തും മൂന്ന് ജില്ലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്.
സ്‌കൂളിന് നേരെ തീവ്രവാദി ആക്രമണം; 29 കുട്ടികളെയടക്കം 42 പേരെ വധിച്ചു
ആക്രമകാരികള്‍ കുട്ടികളെ ജീവനോടെ അഗ്നിക്കിരയാക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൊക്കൊ ഹറാം എന്ന തീവ്രവാദി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

Keywords : Nigeria, Terrorists, Attack, Killed, Students, World, Obituary, 29 Students, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakgd1
kvarthakgd1

154168 Articles

Tags

Share this story

wellfitindia