മഴക്കെടുതി: മണ്ണിടിഞ്ഞ വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

 
Rains, flood throw life out of gear in Dakshina Kannada

Photo Credit: X/Divya Cutinho TNIE

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മംഗ്ളൂറു ഉള്ളാളിലാണ് മണ്ണിടിച്ചിൽ.
● അമ്മ ഗുരുതരാവസ്ഥയിൽ.
● കുഞ്ഞിനെ ചേർത്തുപിടിച്ച നിലയിലായിരുന്നു.
● മുത്തശ്ശി പ്രേമയും മരിച്ചിരുന്നു.
● എൻഡിആർഎഫ് രക്ഷാപ്രവർത്തനം നടത്തി.

മംഗ്ളൂറു: (KVARTHA) കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീടിനുള്ളിൽ കുടുങ്ങിയ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. ഉള്ളാളിലാണ് ദാരുണ സംഭവം. മൂന്ന് വയസ്സുകാരൻ ആര്യൻ, രണ്ട് വയസ്സുകാരൻ ആരുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ചേർത്ത് പിടിച്ച നിലയിൽ അബോധാവസ്ഥയിലായിരുന്നു അശ്വിനി. പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞുങ്ങൾ മരിച്ചിരുന്നു.

Aster mims 04/11/2022

മണ്ണിടിച്ചിലിൽ ഇവരുടെ മുത്തശ്ശിയും കാന്തപ്പ പൂജാരിയുടെ ഭാര്യയുമായ പ്രേമ പൂജാരി (65) നേരത്തെ മരിച്ചിരുന്നു. എൻഡിആർഎഫ് സംഘം ഉൾപ്പെടെ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കുടുങ്ങിയവരെ പുറത്തെടുത്തത്.

കർണാടകയിലെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ദക്ഷിണ കന്നഡ ജില്ലയിൽ  പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്.

മംഗളൂരുവിലെ ഈ ദാരുണമായ സംഭവത്തെക്കുറിച്ച് നിങ്ങളുടെ പ്രതികരണം എന്താണ്? മഴക്കെടുതിയിൽ വീടു നഷ്ടപ്പെട്ടവരെ സഹായിക്കാൻ നമുക്ക് എന്ത് ചെയ്യാനാകും? കമന്റ് ചെയ്യുക.

Article Summary: Two children died and their mother is critical after a landslide buried their home in Mangaluru.

#Mangaluru #Landslide #KeralaRain #Tragedy #NaturalDisaster #RescueOperation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia