Accident | ചെന്നൈയില്‍ റോഡരികില്‍ ഉറങ്ങിയയാള്‍ നടി രേഖ നായരുടെ കാറിടിച്ച് മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

 
Man sleeping on road run over by actor's car in Tamil Nadu, Rekha Nair, Tamil actress, Chennai.

Representational Image Generated by Meta AI

മരിച്ചയാള്‍ മദ്യലഹരിയില്‍ ജാഫര്‍ഖാന്‍പെട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ്. 

സെയ്ദാപെട്ട്: (KVARTHA) ചെന്നൈയില്‍ നടി രേഖ നായരുടെ (Rekha Nair) കാര്‍ അപകടത്തില്‍പ്പെട്ട് (Car Accident) ഒരാള്‍ മരിച്ചു. അണ്ണെസത്യ നഗര്‍ സ്വദേശിയായ മഞ്ചന്‍ (Manjan-55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫര്‍ഖാന്‍പെട്ടിലെ പച്ചയപ്പന്‍ സ്ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ മഞ്ചനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസെടുത്ത ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, ഡ്രൈവര്‍ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ രേഖ കാറിലുണ്ടായിരുന്നോ, കാറോടിച്ചത് പാണ്ടി തന്നെയാണോ എന്നിവ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Man sleeping on road run over by actor's car in Tamil Nadu, Rekha Nair, Tamil actress, Chennai.

എഴുത്തുകാരി കൂടിയായ രേഖ നായര്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത 'ഇരവിന്‍ നിഴല്‍' എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടി തമിഴ് ചാനലുകളില്‍ അവതാരകയുമായിരുന്നു.

#RekhaNair #TamilCinema #CarAccident #Chennai #AccidentNews #KollywoodNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia