പാറ്റ്ന: യുവാവ് സഹോദരിയേയും മകളേയും കൊലപ്പെടുത്തി ശേഷം കഷണങ്ങളാക്കി ഗംഗയിലെറിഞ്ഞു. സഞ്ജനാ ദേവി (22), ഗുന്‍ ഗുന്‍ കുമാരി (3) എന്നിവരാണ് കൊല്ലപ്പെട്ടത്.
നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടുകാരെ എതിര്‍ത്ത് പ്രണയ വിവാഹം കഴിച്ചതിനാലാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പോലീസ് നിഗമനം. പാറ്റ്നയില്‍ നിന്നും 50കിമീ അകലെ ഗുലാബ് ബാഗിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ അരും കൊലകള്‍ നടന്നത്.
അന്യമതക്കാരനായ ദിലീപ് കുമാറിനേയാണ് സഞ്ജന വിവാഹം കഴിച്ചത്. ഇതിനുശേഷം ബന്ധുക്കളുമായി അകന്നുകഴിഞ്ഞിരുന്ന സഞ്ജനയെ സഹോദരന്‍ മുന്ന കുമാര്‍ ഫോണില്‍ ബന്ധപ്പെടുകയും എല്ലാം മറന്ന് വീട്ടിലേയ്ക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് വീട്ടിലെത്തിയ സഞ്ജനയേയും മകളേയും മുന്ന കുമാര്‍ കഴുത്തുഞെരിച്ചുകൊന്ന ശേഷം മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ഗംഗയിലെറിയുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവിലാണ്.
SUMMERY: Patna: A man killed his sister and her minor daughter, chopped the bodies and threw them into the Ganges for marrying against the family's wishes, police said on Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.