അമൃതാന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി
Aug 5, 2012, 07:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടെ അമൃതാന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച ബിഹാര്‍ ഗയ സ്വദേശി സത്നാം സിംഗ്മാനെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സത്നാം സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രമണസംഭവത്തിനുശേഷം അറസ്റ്റിലായ സത്നാമിന് മാനസീകവിഭ്രാന്തിയുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് പോലീസ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
അമൃതാനന്ദമയീ മഠത്തിലെ അക്രമശ്രമവുമായി ബന്ധപ്പെട്ട് സത്നാം സിംഗിനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മഠത്തില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് അമൃതാനന്ദമയിയെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.
ജൂലൈ എട്ടിനാണ് സത്നാം വള്ളിക്കാവില്‍ എത്തിയത്. വിദ്യാര്‍ഥിയായ തനിക്ക് ആത്മീയ ഉണര്‍വുണ്ടാകാനാണ് എത്തിയതെന്ന് അറിയിച്ച സത്നാമിനു മുറി കൊടുക്കുകയായിരുന്നു. ആദ്യം ശാന്തനായി നിന്ന സത്നാം പിന്നീടു ബഹളം ഉണ്ടാക്കിയപ്പോള്‍ ആശ്രമം അധികൃതര്‍ ഇടപെട്ടു. അപ്പോഴാണു ലഹരിമരുന്നിന് അടിമയാണെന്നു സത്നാം വെളിപ്പെടുത്തിയത്. പിറ്റേന്ന് ആശ്രമത്തില്‍ നിന്നു പുറത്തുപോയ സത്നാം അമൃതാനന്ദമയി മഠത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മേയ് 30 മുതലാണ് സത്നാമിനെ കാണാതായത്. സത്നാം പഠിച്ചിരുന്ന ലഖ്നൗ റാം മനോഹര്‍ ലോഹ്യ ലോ കോളജിലെ അധ്യാപകരും ഇയാള്‍ക്കു മാനസികവിഭ്രാന്തിയുള്ളതായി അറിയിച്ചിരുന്നു.
English Summery
Man found dead who tries to attack Mata
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
