അമൃതാന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമൃതാന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടെ അമൃതാന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച ബിഹാര്‍ ഗയ സ്വദേശി സത്‌­നാം സിംഗ്മാനെ മരിച്ച നിലയില്‍ കണ്‌­ടെത്തി. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സത്‌­നാം സിംഗിനെ മരിച്ച നിലയില്‍ കണ്‌­ടെത്തിയത്. ആക്രമണസംഭവത്തിനുശേഷം അറസ്റ്റിലായ സത്നാമിന്‌ മാനസീകവിഭ്രാന്തിയുണ്ടെന്ന്‌ കണ്ടെത്തിയതിനെതുടര്‍ന്ന്‌ പോലീസ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെയാണ്‌ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന്‌ കേസെടുത്തിരുന്നു.

അമൃതാനന്ദമയീ മഠത്തിലെ അക്രമശ്രമവുമായി ബന്ധപ്പെട്ട് സത്‌­നാം സിംഗിനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മഠത്തില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച് അമൃതാനന്ദമയിയെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.

ജൂലൈ എട്ടിനാണ് സത്‌­നാം വള്ളിക്കാവില്‍ എത്തിയത്. വിദ്യാര്‍ഥിയായ തനിക്ക് ആത്മീയ ഉണര്‍വുണ്ടാകാനാണ് എത്തിയതെന്ന് അറിയിച്ച സത്‌­നാമിനു മുറി കൊടുക്കുകയായിരുന്നു. ആദ്യം ശാന്തനായി നിന്ന സത്‌­നാം പിന്നീടു ബഹളം ഉണ്ടാക്കിയപ്പോള്‍ ആശ്രമം അധികൃതര്‍ ഇടപെട്ടു. അപ്പോഴാണു ലഹരിമരുന്നിന് അടിമയാണെന്നു സത്‌­നാം വെളിപ്പെടുത്തിയത്. പിറ്റേന്ന് ആശ്രമത്തില്‍ നിന്നു പുറത്തുപോയ സത്‌­നാം അമൃതാനന്ദമയി മഠത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ മേയ് 30 മുതലാണ് സത്‌­നാമിനെ കാണാതായത്. സത്‌­നാം പഠിച്ചിരുന്ന ലഖ്നൗ റാം മനോഹര്‍ ലോഹ്യ ലോ കോളജിലെ അധ്യാപകരും ഇയാള്‍ക്കു മാനസികവിഭ്രാന്തിയുള്ളതായി അറിയിച്ചിരുന്നു.

English Summery
Man found dead who tries to attack Mata
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia