ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വാടക്കനാലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
● അബദ്ധത്തില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് പൊലീസ്.
ആലപ്പുഴ: (KVARTHA) നഗരത്തിലെ ലജനത്ത് വാര്‍ഡ് (Lajanath Ward) പനയ്ക്കല്‍ പുരയിടത്തില്‍ താമസിക്കുന്ന മുബാറക്ക് (Mubarak-40) എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 ന് ഐശ്വര്യ ഓഡിറ്റോറിയത്തിനു സമീപം വാടക്കനാലില്‍ (Vadakkanal) ആണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ഇയാളുടെ സൈക്കിളും ബാഗും കണ്ടെത്തിയതിനാല്‍ അബദ്ധത്തില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശവാസികളുടെ വിവരത്തെത്തുടര്‍ന്ന് എത്തിയ അഗ്‌നിരക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് മൃതദേഹം വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
#Alappuzha #drowning #accident #Kerala #tragedy #localnews #RIP
