മത്സര ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസ് പെട്ടിഓട്ടോയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

 


ചെറുതോണി: (www.kvartha.com 09/02/2015) മത്സര ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസ് പെട്ടി ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരം. ചേലച്ചുവട് കട്ടിംഗ് സ്വദേശി ചേമാംകുളം ബേബി (65) ആണ് മരിച്ചത്.

ഓട്ടോറിക്ഷയുടെ ഉടമയും, ഡ്രൈവറുമായിരുന്ന പേയ്ക്കല്‍ സന്തോഷി (45)നാണ് ഗുരുതരമായ പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയില്‍ കരിമ്പനു സമീപം അട്ടിക്കളം ബസ്റ്റോപ്പില്‍ വച്ചായിരുന്നു അപകടം. കോതമംഗലത്തു നിന്ന് കുമളിക്കു പോകുകയായിരുന്ന കട്ടപ്പന ടിപ്പോയിലെ കെ എസ് ആര്‍ ടി സി ബസ്സാണ് അപകടത്തില്‍പെട്ടത്. ബസ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിക്കൊണ്ടിരുന്ന സ്വകാര്യ ബസിനെ മറി കടക്കുവാന്‍ കെ എസ് ആര്‍ ടി സി ബസ് ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

മത്സര ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസ് പെട്ടിഓട്ടോയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കുന്നതിനു വേണ്ടി ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയെങ്കിലും ബസിന്റെ പുറകു വശത്തെ നാല് ടയറുകളും കട്ട പൂര്‍ണ്ണമായും തീര്‍ന്നിരുന്നതിനാല്‍ നിര്‍ത്താന്‍ സാധിച്ചില്ല. ബസ് അമ്പത് മീറ്ററോളം റോഡിലൂടെ നിരങ്ങി വന്ന് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസില്‍ കുരങ്ങിയ ഓട്ടോയുമായി ബസ് കുറേ ദൂരം കൂടി ഓടിയശേഷം കട്ടിംഗില്‍ ഇടിച്ചു നിന്നു. ഓട്ടോറിക്ഷ ബസിനടിയില്‍ കുരുങ്ങിയതിനാല്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവരെ രക്ഷിക്കുവാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് ബസ് പുറകോട്ടു മാറ്റിയതിനു ശേഷമാണ് ഇവരെ പുറത്തിറക്കി ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

കട്ടപ്പനയില്‍ നിന്നും  സന്തോഷിനു വേണ്ടി പശുവിനെ കൊണ്ടു വരുന്ന വഴിക്കാണ് ഓട്ടോറിക്ഷ അപകടത്തില്‍ പെട്ടത്. സന്തോഷിനെ ഇടുക്കി മെഡിക്കല്‍ കേളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ബേബിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ അച്ചാമ്മ കട്ടപ്പന ചെറുകുന്നേല്‍ കുടുംബാംഗം. മക്കള്‍: റോബിന്‍, റിന്‍സി, മരുമക്കള്‍: ദീപ, മെക്‌സിന്‍. ബേബിയുടെ മക്കളും, മരുമക്കളും ഓസ്‌ട്രേലിയയിലാണ്. ഇവര്‍ എത്തിയതിന് ശേഷം ശവസംസ്‌കാരം നടത്തും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Accident, Auto Driver, Injured, Dead, Obituary, KSRTC bus, Baby. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia